കേരളത്തിൽ വീ​ണ്ടും കോ​വി​ഡ് മ​ര​ണം ; മരിച്ചത് തൃശൂരിൽ ചികിത്സയിലായിരുന്ന വ​യോ​ധി​ക

കേരളത്തിൽ വീ​ണ്ടും കോ​വി​ഡ് മ​ര​ണം. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 73വ​യ​സു​കാ​രി​യാ​ണ് മ​രി​ച്ച​ത്.ഇ​ന്ന​ലെ​യാ​ണ് ഇ​വ​ർ മ​രി​ച്ച​ത്. എ​ന്നാ​ൽ ഇ​ന്നാ​ണ് ഇ​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം എ​ത്തി​യ​ത്. ഇ​തോ​ടെ​യാ​ണ് കോ​വി​ഡ് മൂ​ല​മാ​ണ് മ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. വ​യോ​ധി​ക ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മും​ബൈ​യി​ൽ​നി​ന്ന് എ​ത്തി​യ​താ​യി​രു​ന്നു. പാ​ല​ക്കാ​ട് വ​ഴി കാ​റി​ലാ​ണ് എ​ത്തി​യ​ത്. ഇ​വ​ർ​ക്ക് പ്ര​മേ​ഹ​വും ര​ക്ത​സ​മ്മ​ർ​ദ​വും ശ്വാ​സ​ത​ട​സ​വും ഉ​ണ്ടാ​യി​രു​ന്നു.

കാ​റി​ൽ വ​യോ​ധി​ക​യ്ക്കൊ​പ്പം മ​ക​നും ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വ​യോ​ധി​ക​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ആം​ബു​ല​ൻ​സ് ഡ്രൈ​വ​റും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

error: Content is protected !!