യുഎഇയില്‍ കൊവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു

ദുബായ്: യുഎഇയില്‍ കൊവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം തിരൂര്‍ താനൂര്‍ സ്വദേശി കമാലുദീന്‍(52)ആണ് മരിച്ചത്. ദുബായ് അല്‍ ബറാഹ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെയാണ് അന്ത്യം.

ഷാര്‍ജ കെഎംസിസിയുടെയും യുഎഇ സുന്നി സെന്‍ററിന്‍റെയും സജീവ പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരമാണ് മരണം സ്ഥിരീകരിച്ചത്.

ഇരുപത്തിനാലു മണിക്കൂറിനിടെ നാലു മലയാളികളാണ് യുഎഇയില്‍ കൊറോണ ബാധിച്ചു മരിച്ചത്. ഗള്‍ഫില്‍ കൊറോണ ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം 44 ആയി. ഗുരുതരമായ സാഹചര്യം നിലനില്‍ക്കുമ്പോഴും എന്ന് പ്രവാസികളെ തിരിച്ചു കൊണ്ടുവരാനാകും എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഇന്നലെ ക്യാബിനറ്റ് സെക്രട്ടറി ഉന്നതതലയോഗം വിളിച്ചിരുന്നെങ്കിലും പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തിയതല്ലാതെ തീരുമാനം വ്യക്തമാക്കിയിരുന്നില്ല. 4.13 ലക്ഷം പേരാണ് ഇതുവരെ വിദേശത്ത് നിന്ന് തിരികെ വരാനായി നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

error: Content is protected !!