സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൽപറ്റ സ്വദേശി ആമിന(52 )യാണ് മരിച്ചത്. ഇവർ അർബുദ രോഗിയായിരുന്നു. മേ​യ് 20ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്ന് നെ​ടു​മ്പാ​ശേ​രി​യി​ൽ  എത്തിയ ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.ഇന്ന് ഉച്ചയോടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

കേ​ര​ള​ത്തി​ലെ അ​ഞ്ചാ​മ​ത്തെ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​വ​രു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത്. 2017മു​ത​ൽ കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യാ​ണ് ആ​മി​ന.

error: Content is protected !!