കൊവിഡ് 19: കണ്ണൂരില്‍ നിരീക്ഷണത്തിലുള്ളത് 580 പേര്‍

കണ്ണൂര്‍: കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 580 പേര്‍. ഇവരില്‍ 55 പേര്‍ ആശുപത്രിയിലും 525 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 36 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 19 പേരുമാണ് ചികിത്സയിലുള്ളത്.

കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ എല്ലാവരും ഡിസ്ചാര്‍ജ് ആയി. ഇതുവരെ 4118 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3934 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 3709 എണ്ണം നെഗറ്റീവാണ്. 184 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 106 എണ്ണം.

error: Content is protected !!