ലോകത്ത് കൊവിഡ് ബാധിതര്‍ 33 ലക്ഷം കടന്നു
വാഷിംഗ്ടൺ: ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു. 33,00,971 പേര്‍ക്കാണ് നിലവില്‍ കോവിഡ് ബാധിച്ചിരിക്കുന്നത്. ലോകവ്യാപകമായി 2,33,708 പേര്‍ക്ക് കോവിഡ് മൂലം ജീവന് നഷ്ടമായി . 10,37,926 പേര് രോഗമുക്തി നേടി.
അമേരിക്കയിലാണ് കൂടുല്‍ കോവിഡ് രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 10,92,656 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 63,765 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,51,489 പേര് രോഗമുക്തി നേടി.
അമേരിക്ക കഴിഞ്ഞാല്‍ കൂടുതല്‍ കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലാണ്. 27,967 പേരാണ് ഇവിടെ മരിച്ചത്. 2,05,463 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഫ്രാന്‍സില്‍ 24,376 പേരും കോവിഡ് ബാധിച്ച് മരിച്ചു . ഈ രണ്ടു രാജ്യങ്ങളിലായി പുതുതായി രോഗബാധയുണ്ടാകുന്നവരുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ട്. സ്പെയിനില്‍ മരണം 24,543ആയി.
അതേസമയം ബ്രിട്ടണില്‍ 26,771 പേരാണു കോവിഡിന് ഇരയായത്. ജര്‍മനിയിലും മരണസംഖ്യ 6,623 ആയി. ബെല്‍ജിയം (7,594), ഇറാന് (6,028), ബ്രസീല്‍ (5,901), നെതര്‍ലന്‍ഡ് (4,795), കാനഡ (3,180), തുര്‍ക്കി (3,174), റഷ്യ (1,073) എന്നീ രാജ്യങ്ങളിലും മരണസംഖ്യ ഉയരുകയാണ്.