കോവിഡ് 19 : ലോകത്ത് മരണം രണ്ടര ലക്ഷം കടന്നു; അമേരിക്കയില്‍ 24 മണിക്കൂറിനിടെ 2500ലേറെ മരണം

ഡൽഹി :ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷംകടന്നു. അമേരിക്കയിലും ബ്രിട്ടണിലും നില അതീവ ഗുരുതരമാണ്. അമേരിക്കയില്‍ ഇന്നലെ മാത്രം രണ്ടായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അമേരിക്കയില്‍ 1.26 മില്യണിലധികം രോഗികളാണുള്ളത്. എഴുപത്തി നാലായിരത്തിലധികം മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തൊമ്പതിനായിരത്തിലധികം പുതിയ കേസുകളാണ് അമേരിക്കയിലുള്ളത്. നിയന്ത്രണള്‍ നീക്കിയാല്‍ മരണം ഇരട്ടിയാവുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് ഉണ്ട്. ബ്രിട്ടണില്‍ മരണസംഖ്യ ഉയരുകയാണ്. മുപ്പതിനായിരത്തിലധികം പേര്‍ മരിച്ചു. സ്പെയിലിനില്‍ ഒരു ദിവസം 2000ത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇരുപത്തി അയ്യായിരത്തിലധികം പേരാണ് ഇതിനോടകം മരിച്ചത്.

റഷ്യയിലും കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ദിവസം പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ലാറ്റിനമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മരണം ബ്രസീലിലാണ്. ഇന്നലെ മാത്രം അഞ്ഞൂറിലധികം മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ ഏഴായിരത്തിലധികം പേര്‍ മരിച്ചു..

ജപ്പാനില്‍ അടിയന്തരാവസ്ഥ ഈ മാസം അവസാനം വരെ നീട്ടി. നൈജീരിയയിലും രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. ഒറ്റ ദിവസം 245 കേസുകളാണിവിടെ റിപ്പോര്‍ട്ട് ചെയ്തത്.

error: Content is protected !!