കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ളി​ൽ ചി​ല​ർ ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​താ​യി കാ​ണി​ച്ച് ചി​ത്രം മോ​ർ​ഫ് ചെ​യ്ത് വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്കു​ന്നു. ഇ​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യാ​ജ​വാ​ർ​ത്ത​ക​ൾ ച​മ​യ്ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ സൈ​ബ​ർ​ഡോ​മു​ക​ൾ​ക്ക് ഇവ പരിശോധിക്കാൻ നി​ർ​ദ്ദേ​ശം ന​ൽ​കി. കുറ്റക്കാർക്കെതിരെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

error: Content is protected !!