കൊ​റോ​ണ വൈറസ് എ​ച്ച്ഐ​വി പോ​ലെ നി​ല​നി​ൽ​ക്കും; മു​ന്ന​റി​യി​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ഒ​രി​ക്ക​ലും ഇ​ല്ലാ​താ​കി​ല്ലെ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മു​ന്ന​റി​യി​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വാ​ക്സി​ന്‍റെ അ​ഭാ​വ​ത്തി​ൽ എ​ച്ച്ഐ​വി​യെ​പ്പോ​ലെ ത​ന്നെ ലോ​ക​ത്ത് നി​ല​നി​ൽ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക, ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​നു​ള്ള ചി​കി​ൽ​സാ പ്രോ​ട്ടോ​ക്കോ​ൾ ഉ​ണ്ടാ​ക്കു​ക എ​ന്നി​വ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. നാം ​ജീ​വി​ത​ശൈ​ലി മാ​റ്റേ​ണ്ട​താ​യു​ണ്ട്. മാ​സ്കി​ന്‍റെ ഉ​പ​യോ​ഗം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണം. അ​ത്യാ​വ​ശ്യ യാ​ത്ര​ക​ളും കൂ​ടി​ച്ചേ​ര​ലു​ക​ളും മാ​ത്രം ന​ട​ത്തു​ക. ആ​ളു​ക​ളു​ടെ എ​ണ്ണം ക്ര​മീ​ക​രി​ച്ചു​വേ​ണം കാ​ര്യ​ങ്ങ​ൾ ന​ട​ത്തേ​ണ്ട​ത്. റ​സ്റ്റോ​റ​ന്‍റു​ക​ൾ, ഷോ​പ്പിം​ഗ് സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗ സ​മ​യം അ​നു​സ​രി​ച്ച് ടൈം ​സ്ലോ​ട്ട് ക്ര​മീ​ക​രി​ക്കേ​ണ്ടി വ​രും.

124 മ​ല​യാ​ളി​ക​ളാ​ണു വി​ദേ​ശ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​താ​തു രാ​ജ്യ​ങ്ങ​ളു​ടെ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ അ​നു​സ​രി​ക്കാ​ൻ പ്ര​വാ​സി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

error: Content is protected !!