കണ്ണൂരിന് ആശ്വാസം തുടർച്ചയായ നാലാം ദിവസവും കോവിഡ്‌ പോസി‌റ്റീവ്‌ കേസില്ല

കണ്ണൂർ :ജില്ലയിൽ തുടർച്ചയായ നാലാം ദിവസവും കോവിഡ്‌ പോസി‌റ്റീവ്‌ കേസില്ല. എട്ട്‌ ദിവസത്തിനിടയിൽ കോവിഡ്‌ ബാധിച്ചത്‌ ഒരാൾക്കുമാത്രം. എന്നാൽ, ബുധനാഴ്‌ച ആരും രോഗമുക്തരായില്ല. 17 പേരാണ്‌ നിലവിൽ ചികിത്സയിലുള്ളത്‌. കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ കോവിഡ്‌ ബാധിതരില്ല.

ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 580 പേരാണ്‌. ഇവരിൽ 55 പേർ ആശുപത്രിയിലും 525 പേർ വീടുകളിലുമാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 36 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 19 പേരുമാണ് ചികിത്സയിലുള്ളത്.

ഇതുവരെ 4118 സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 3934 എണ്ണത്തിന്റെ ഫലം വന്നു. 3709 എണ്ണം നെഗറ്റീവായി.184 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

error: Content is protected !!