കോവിഡ് 19 : കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 2544 പേര്‍

കണ്ണൂർ : കൊറോണ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 2544 പേര്‍. 48 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 2 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 2 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 30 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് – 19 ചികിത്സാ കേന്ദ്രത്തിലും 2462 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെയായി ജില്ലയില്‍ നിന്നും 3935 സാമ്പിളുകള്‍ പരിശോധന യ്ക്കയച്ചതില്‍ 3590 എണ്ണത്തിന്റെ ഫലം ലഭ്യമായി. 345 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ ഇതുവരെയായി 117 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരില്‍ 81 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ബാക്കി 36 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

error: Content is protected !!