രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 2206 ആയി

ന്യൂഡല്‍ഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ്​ സ്ഥിരീകരിച്ചത്​ 4,213 പേര്‍ക്ക്​. ഇന്ത്യയിലെ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്നതാണിത്​.

അതേസമയം കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 2206 ആയി. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 67152 ആണ്. 20917 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ 22171 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 832 ആയി. ഗുജറാത്തിലെ രോഗികളുടെ എണ്ണം 8194 ഉം മരിച്ചവരുടെ എണ്ണം 493 മാണ്. ദില്ലിയില്‍ രോഗം ബാധിച്ച 6923 പേരില്‍ 73 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് 4000ത്തിലേറെ പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയില്‍ മുംബൈയില്‍ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 13000 കടന്നു. ഇന്നലെ 875 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തില്‍ മരണ സംഖ്യ 500 കടന്നു.

ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ 81 തടവുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജീവനക്കാരടക്കം 184 പേര്‍ ഇവിടെ കൊവിഡ് ബാധിതരായി. രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാമതുള്ള ഗുജറാത്തില്‍ രോഗികളുടെ എണ്ണം 8000 കടന്നു. ഇന്നലെ 398 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8195 ആയി. ഇന്നലെ 21 പേര്‍ മരിച്ചതോടെ മരണ സംഖ്യ493 ആയി.

മുംബൈയില്‍ നിന്നുള്ള അഞ്ച് എയര്‍ ഇന്ത്യ പൈലറ്റ്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ‍ ചൈനയിലെ ഗാങ്ഷൗവിലേക്ക് മെ‍ഡിക്കല്‍ സാമഗ്രികളടക്കമുള്ള ചരക്കുമായി പോയ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

error: Content is protected !!