കൊവിഡ് 19: രാജ്യത്ത് ആകെ വൈറസ് ബാധിതര്‍ 42,533

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 2553 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ വൈറസ് ബാധിതര്‍ 42,533 ആയി. 1373 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 72 പേര്‍ മരണത്തിന് കീഴടങ്ങി.

രാജ്യത്ത് മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയാണ് കൊവിഡ് രോഗബാധ ഏറ്റവും കൂടുതല്‍ ബാധിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 12000 കടന്നു. ഗുജറാത്തില്‍ 5400 കേസുകളും ഡല്‍ഹിയില്‍ 4500 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം രാജ്യത്ത് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ തിങ്കളാഴ്ച ആരംഭിച്ചു. കണ്ടെയ്ന്‍മെന്‍റ് സോണുകളല്ലാത്ത മേഖലകളില്‍ വ്യാപക ഇളവുകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  എന്നാല്‍ വ്യോമ-റെയില്‍-മെട്രോ ഗതാഗതം, അന്തര്‍സംസ്ഥാന യാത്ര, സ്‌കൂള്‍, കോളേജ്, പരിശീലന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക സമ്മേളനങ്ങള്‍ ആരാധനാലയങ്ങളിലെ സംഘംചേരല്‍ എന്നിവയ്ക്ക് രാജ്യമൊട്ടാകെ ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും.

error: Content is protected !!