രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

ഡൽഹി : രാജ്യത്തെ ഏറ്റവും ഉയർന്ന കോവിഡ് കണക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 6654 പുതിയ കേസും 137 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഡൽഹി എയിംസ് മെഡിസിൻ വിഭാഗം മുൻ തലവൻ ജിതേന്ദ്ര നാഥ് പാണ്ഡെ കോവിഡ് ബാധിച്ച് മരിച്ചു.

നിലവിൽ ചികിത്സയിൽ ഉള്ളവർ 69597 പേരാണ്. 51753 പേർക്ക് ഇതിനോടകം അസുഖം ഭേദമായി. 24 മണിക്കൂറിനിടെ 21 ബിഎസ്എഫ് ജവാന്മാര്‍ക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. നിലവിൽ 120 പേർ ചികിത്സയിലാണ്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗവും മരണവും സ്ഥിരീകരിച്ചിട്ടുള്ളത്. 44582 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. മരിച്ചവരുടെ എണ്ണം 1517 ആയി. ഗുജറാത്തിൽ രോഗ ബാധിതരുടെ എണ്ണം 13273 ആണ്. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 591 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ 6542 ആയി.

മധ്യപ്രദേശിൽ കോവിഡ് രോഗബാധിതയായ സ്ത്രീ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി. ഇൻഡോർ എംടിഎച്ച് ആശുപത്രിയിൽ ഇവർ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 115364 പേർക്ക് കോവിഡ് ടെസ്റ്റ് നടത്തിയെന്ന് ഐ.സി.എം.ആർ അറിയിച്ചു.

error: Content is protected !!