ലോകത്ത് കൊവി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 40 ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ന്നു

ലണ്ടന്‍: ലോ​ക​ത്താ​കെ കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​ര്‍​ന്നു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 40 ല​ക്ഷ​ത്തോ​ട് അ​ടു​ത്തു. മൂ​ന്ന് ല​ക്ഷ​ത്തി​ന​ടു​ത്ത് ആ​ളു​ക​ള്‍ മ​രി​ക്കു​ക​യും ചെ​യ്തു.

ആകെ രോഗബാധിതരുടെ എണ്ണം 39,16,210 ആയി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 2,70,707 ആയി.

അമേരിക്കയിലും റഷ്യയിലും ബ്രസീലിലും രോഗബാധ വ്യാപിക്കുകയാണ്. അമേരിക്കയില്‍ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 29,531 പേര്‍ക്കാണ്. രോഗബാധിതരുടെ എണ്ണം 13 ലക്ഷത്തിന് അടുത്തേക്കെത്തി. ഇന്നലെ മാത്രം മരിച്ചത് 2109പേരാണ്. ആകെ മരണസംഖ്യ 76,928 ആയി. യുഎസില്‍ ചികില്‍സയിലുള്ള 17000 രോഗികളുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്.

റഷ്യയില്‍ ഓരോ ദിവസവും പതിനായിരത്തോളം പിതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യയില്‍ രോഗികളുടെ എണ്ണം 1,77,160 ആയി. മരണസംഖ്യ 1625 ആണ്. ബ്രിട്ടനിലും കോവിഡ് വ്യാപനം വര്‍ധിക്കുകയാണ്. മരണം 30,000 കടന്നു. ആകെ മരണസംഖ്യ 30,165 ആയി. രോഗബാധിതര്‍ 2,06,715 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ബ്രസീലിലും കോവിഡ് പടരുകയാണ്. 24 മണിക്കൂറിനിടെ 500 പേരാണ് ബ്രസീലില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 9188 പേരായി. 135693 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ മരണസംഖ്യ 29,958 ആയി. രോഗബാധിതരുടെ എണ്ണം 215858. സ്‌പെയിനില്‍ രോഗബാധിതരുടെ എണ്ണം 2,56,855 ആണ്. മരണം 26070 ആയി.

error: Content is protected !!