കോവിഡ് 19 : മൂന്ന് മാസത്തേക്ക് 980 ഡോക്ടർമാർക്ക് താൽക്കാലിക നിയമനം

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 980 ഡോക്ടർമാരെ മൂന്ന് മാസത്തേക്ക് താൽക്കാലികമായി നിയമിക്കും. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേക്കും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലേക്കുമാണ് ഡോക്ടർമാരെ നിയമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മറുനാട്ടിൽനിന്ന് മലയാളികൾ മടങ്ങിയെത്തുന്നതിന് മുൻപ് പ്രാഥമികാരോഗ്യമേഖല ശക്തിപ്പെടുത്താനാണ് പുതിയ നിയമനം നടത്തുന്നത്. മലയാളികൾ മറുനാട്ടിൽനിന്ന് മടങ്ങിയെത്തുന്നതോടെ നിരവധി പേർക്ക് ഒരേസമയം ചികിത്സ നൽകേണ്ടിവന്നേക്കാം. ഈ സാഹചര്യം മുന്നിൽക്കണ്ടാണ് നിയമനമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.