സം​സ്ഥാ​ന​ത്ത് ആ​റു പ്ര​ദേ​ശ​ങ്ങ​ൾ കൂ​ടി ഹോ​ട്ട്സ്പോ​ട്ടി​ൽ; ആ​കെ 22 കോ​വി​ഡ് ആ​ശ​ങ്കാ​കേ​ന്ദ്ര​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച ആ​റു പ്ര​ദേ​ശ​ങ്ങ​ളെ കൂ​ടി ഹോ​ട്ട് സ്പോ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ നീ​ലേ​ശ്വ​രം, കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പാ​ലി​റ്റി​ക​ൾ, ക​ള്ളാ​ർ, ഇ​ടു​ക്കി ജി​ല്ല​യി​ലെ വ​ണ്ട​ൻ​മേ​ട്, ക​രു​ണാ​പു​രം, വ​യ​നാ​ട് ജി​ല്ല​യി​ലെ ത​വി​ഞ്ഞാ​ൽ എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ. ഇ​തോ​ടെ നി​ല​വി​ൽ ആ​കെ 22 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്.

കേ​ര​ള​ത്തി​ൽ ശ​നി​യാ​ഴ്ച 11 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള നാ​ലു പേ​ർ​ക്കും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള മൂ​ന്നു പേ​ർ​ക്കും പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ര​ണ്ടു പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 11 പേ​രും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നു വ​ന്ന​വ​രാ​ണ്. ഇ​വ​രി​ൽ ഏ​ഴു പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ര​ണ്ടു പേ​ർ വീ​തം ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന​താ​ണ്.

അ​തേ​സ​മ​യം രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ലു പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ​നി​ന്നും ര​ണ്ടു പേ​രു​ടെ വീ​തം പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. ഇ​തോ​ടെ 87 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 497 പേ​ർ ഇ​തു​വ​രെ കോ​വി​ഡി​ൽ​നി​ന്നു മു​ക്തി നേ​ടി.

error: Content is protected !!