വ​യ​നാ​ട് ഓ​റ​ഞ്ച് സോ​ണി​ലേ​ക്ക്; കോ​ട്ട​യം ,ക​ണ്ണൂ​ർ റെ​ഡ് സോ​ണി​ൽ തന്നെ , മൂ​ന്നു ജി​ല്ല​ക​ൾ ഗ്രീ​ൻ സോ​ണിൽ

തി​രു​വ​ന​ന്ത​പു​രം: പു​തി​യ​താ​യി ഒ​രാ​ൾ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ വ​യ​നാ​ട് ജി​ല്ല​യെ ഓ​റ​ഞ്ച് സോ​ണി​ലേ​ക്ക് മാ​റ്റി. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളെ ഗ്രീ​ൻ സോ​ണി​ലേ​ക്ക് മാ​റ്റി​യ​തായും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. തു​ട​ർ​ച്ച​യാ​യ 21 ദി​വ​സം പു​തി​യ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്യാത്ത ജി​ല്ല​ക​ളെ​യാ​ണ് ഗ്രീ​ൻ സോ​ണി​ലേ​ക്ക് മാ​റ്റു​ന്ന​ത്.

വ​യ​നാ​ട്ടി​ൽ 32 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. വ​യ​നാ​ട് അ​ട​ക്കം ഒ​മ്പ​ത് ജി​ല്ല​ക​ളാ​ണ് ഓ​റ​ഞ്ച് സോ​ണി​ലു​ള്ള​ത്. കാ​സ​ര്‍​ഗോഡ്, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, കൊ​ല്ലം, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ഓ​റ​ഞ്ച് സോ​ണി​ലു​ള്ള മ​റ്റു ജി​ല്ല​ക​ൾ.

തു​ട​ർ​ച്ചാ​യി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന കോ​ട്ട​യം, ക​ണ്ണൂ​ർ ജി​ല്ല​ക​ളാ​ണ് റെ​ഡ് സോ​ണി​ലു​ള്ള​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് തീ​രു​മാ​നം.

error: Content is protected !!