ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം: കോവിഡ് ആശുപത്രികള്‍ക്കുമേല്‍ പുഷ്‌പവൃഷ്ടി
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ച് ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെ വ്യോമസേനയുടെ വിമാനങ്ങള്‍ പറന്നു. വിമാനങ്ങളില്‍ രാജ്യമൊട്ടാകെയുള്ള കൊവിഡ് ആശുപത്രികള്‍ക്കുമേല്‍ പൂക്കള്‍ വിതറി.
വ്യോമസേനയുടെ സാരംഗ് ഹെലികോപ്ടറില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിക്ക് മുന്നിലും പുഷ്‌പവൃഷ്ടി നടന്നു. ശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മധുരവിതരണം നടത്തി. കൊവിഡ് പ്രതിരോധ പോരാട്ടത്തിന് സൈന്യം പിന്തുണയും ആദരവും അറിയിക്കുകയാണ് വിമാനം പറപ്പിക്കലിലൂടെ ലക്ഷ്യമിട്ടത്.
പോലീസുകാര്‍ക്കുളള ആദര സൂചകമായിട്ട് ഡല്‍ഹിയിലെ പോലീസ് സ്മാരകത്തിന് മുന്നില്‍ പുഷ്പചക്രം സമര്‍പ്പിച്ച് കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമായത്. പിന്നാലെയാണ് കോവിഡ് ആശുപത്രിക്കു മീതേ വ്യോമസേനാ ഹെലികോപ്റ്റര്‍ പുഷ്‌പവൃഷ്ടി നടത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ വിവിധ യുദ്ധ വിമാനങ്ങളും യാത്രാ വിമാനങ്ങളും രാജ്യത്തെ വിവിധ നഗരങ്ങളില്‍ ആകാശപ്പരേഡ് നടത്തി. ശ്രീനഗറില്‍ നിന്ന് തിരുവനന്തപുരം വരെയും ആസാമില്‍ നിന്ന് ഗുജറാത്തിലെ കച്ചുവരെയും വിമാനങ്ങള്‍ പറന്ന് ആദരമര്‍പ്പിച്ചു.
#WATCH IAF chopper showers flower petals on the Police War Memorial in order to express to pay tribute to police officials for their contribution in the fight against COVID19 pandemic#Delhi pic.twitter.com/XmKDBOAtfJ
— ANI (@ANI) May 3, 2020