പ്രവാസികളുടെ മടക്കം: സംസ്ഥാനത്ത് റിവേഴ്സ് ക്വാറന്‍റൈന്‍ നടപ്പാക്കണമെന്ന്‍ ആരോഗ്യ വിദഗ്ധര്‍

കോഴിക്കോട്: കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തില്‍ പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ ആവശ്യമായ ജാഗ്രതയെ കുറിച്ച്‌ മുന്നറിയിപ്പുകളുമായി സംസ്ഥാന ആരോഗ്യ വിദഗ്ധര്‍. റിവേഴ്സ് ക്വാറന്‍റൈന്‍ നടപ്പിലാക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം. കൂടാതെ വീടുകള്‍ക്കകത്ത് സാമൂഹിക അകലം നടപ്പിലാക്കാനുള്ള പരിശീലനം കുടുംബങ്ങള്‍ക്ക് നല്‍കണമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ 4 ലക്ഷത്തിലേറെ പേരാണ് കേരളത്തിലേക്ക് മടങ്ങി വരാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. പ്രവാസികള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ എന്ത് പ്രതിഫലനം ഉണ്ടാക്കുമെന്നതാണു ആരോഗ്യമേഖലയിലെ ഇപ്പോഴത്തെ പ്രധാന ആശങ്ക.

പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഇല്ലാത്തവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കുക എന്ന സര്‍ക്കാര്‍ നിര്‍ദേശം പ്രായോഗികം ആണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. സാമൂഹിക അകലം പാലിക്കാനുള്ള പരിശീലനം വീടുകള്‍ക്കകത്ത് തന്നെ തുടങ്ങണമെന്നും നിലവില്‍ രോഗങ്ങളുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചോ അവര്‍ക്ക് സുരക്ഷിതത്വം നല്‍കിയോ റിവേഴ്സ് ക്വാറന്റയിന്‍ നടപ്പാക്കണമെന്നാണ് നിര്‍ദേശം.

error: Content is protected !!