ഡ​ല്‍​ഹി സിആർപിഎഫ് ക്യാമ്പിൽ 122 ജവാന്മാർക്ക് കൊവിഡ്

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ സി​ആ​ര്‍​പി​എ​ഫ് ബ​റ്റാ​ലി​യി​ന​ലി​ല്‍ ര​ണ്ട് ആ​ഴ്ച​യ്ക്കി​ടെ 122 ജ​വാ​ന്‍​മാ​ര്‍​ക്ക് കോ​വി​ഡ്. 100 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം വ​രാ​നി​രി​ക്കെ ആ​ശ​ങ്ക​യി​ലാ​ണ് ഡ​ല്‍​ഹി സി​ആ​ര്‍​പി​എ​ഫ് ബ​റ്റാ​ലി​യ​ന്‍. വൈ​റ​സ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച്‌ വി​ശ​ദീ​ക​രി​ക്കാ​ന്‍ സി​ആ​ര്‍​പി​എ​ഫ് മേ​ധാ​വി​യോ​ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല‍​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ക്യാംപില്‍ 68 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കിഴക്കന്‍ ഡല്‍ഹി ആസ്ഥാനമായുള്ള ബറ്റാലിയനിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 122 ആയി ഉയരുകയും ചെയ്തു.

സിആര്‍പിഎഫിലെ മൊത്തം കൊറോണ രോഗബാധിതരുടെ എണ്ണം 126 ആണ്. ഡല്‍ഹി മയൂര്‍ വിഹാറിലുള്ള സിആര്‍പിഎഫിന്റെ 31-ാമത്തെ ബറ്റാലിയനിലാണ് കൊറോണ വ്യാപകമായി പടര്‍ന്ന് പിടിക്കുന്നത്.

ഇവിടെ 55-കാരനായ ഒരു ജവാന്‍ കഴിഞ്ഞ ദിവസം മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മരിച്ചത്. അസം സ്വദേശിയായ ഇയാള്‍ക്ക് പ്രമേഹമടക്കമുള്ള രോഗമുണ്ടായിരന്നതായി അധികൃതര്‍ അറിയിച്ചു.

error: Content is protected !!