സം​സ്ഥാ​നം അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍: ലോ​ക്ഡൗ​ണ്‍ ഇ​ള​വ് ആ​ഘോ​ഷ​മാ​ക്ക​രു​തെന്ന്‍ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കൊവിഡ് ബാധയില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധ സന്നാഹങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട് എന്ന സന്ദേശമാണത്.

എ​ന്നാ​ല്‍ ഒ​രു കേ​ര​ളീ​യ​ന് മു​ന്നി​ലും ഇ​ക്കാ​ര​ണ​ത്താ​ല്‍ വാ​തി​ല്‍ കൊ​ട്ടി​യ​ട​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഗു​രു​ത​ര​സ്ഥി​തി​വി​ശേ​ഷ​മാ​ണ് മു​ന്നി​ലു​ള്ള​ത്. എ​ന്നാ​ല്‍ ന​മു​ക്ക് അ​തി​ജീ​വി​ച്ചേ മ​തി​യാ​കൂ. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​തി​ല്‍ പ​രി​ഭ്ര​മി​ച്ച്‌ നി​ല്‍​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​രി​ല്‍ അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ രോ​ഗി​ക​ള്‍ ഉ​ണ്ടാ​യേ​ക്കാം. കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​ന്നേ​ക്കാം. ഇ​തൊ​ക്കെ സാ​ധ്യ​മാ​കു​ന്ന രീ​തി​യി​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ ഉ​ള്‍​പ്പ​ടെ ത​യാ​റാ​ക്കി‍​യി​ട്ടു​ണ്ട്. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ക.

അ​തേ​സ​മ​യം, ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​ണ് ഇ​ള​വു​ക​ള്‍. ആ​ഘോ​ഷി​ക്കാ​നാ​യി ആ​രും ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

error: Content is protected !!