മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​നം ഇ​ന്നി​ല്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പതിവ് വാര്‍ത്താസമ്മേളനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഉണ്ടാകില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് നടക്കുന്നതിനാലാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയത്.

മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നും കൂടിക്കാഴ്ച നീളാന്‍ സാധ്യതയുള്ളതിനാലാണ് വാര്‍ത്താസമ്മേളനം റദാക്കിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മൂന്ന് മണിക്കാണ് പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറസ്.

error: Content is protected !!