ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അന്തരിച്ചു

കോലഞ്ചേരി: ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അന്തരിച്ചു. ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്പ് ആണ് 78 വയസായിരുന്നു. കോലഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.


ഭൗതീക ശരീരം നിര്‍മല മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ലോക്ക്‌ഡൗണ്‍ അവസാനിക്കുന്ന മെയ്‌ 3ന്‌ ശേഷം മാത്രമേ സംസ്‌കാര ചടങ്ങുകള്‍ നടത്തുകയുള്ളെന്നാണ്‌ ലഭിക്കുന്ന വിവരം.

ഇടുക്കിയിലെ ഭൂസമരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ അദ്ദേഹം ഹൈറേഞ്ച്‌ സംരക്ഷണം സമിതിയുടെ രക്ഷാധികാരിയായിരുന്നു. 2003 മുതല്‍ 2018 വരെ ഇടുക്കി രൂപതയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. 75 വയസ്‌ കഴിഞ്ഞപ്പോള്‍ 2018ല്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. ഗാഡ്‌കില്‍, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ നിര്‍ണായക നിലപാട്‌ സ്വീകരിച്ച അദ്ദേഹം, ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകര്‍ക്കായി മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തിയും എത്തിയിരുന്നു.

error: Content is protected !!