ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് 500 രൂപ തിങ്കളാഴ്ച മുതല്‍ നല്‍കും

ന്യൂഡല്‍ഹി: വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തിന്റെ രണ്ടാം ഗഡുവായ അഞ്ഞൂറ് രൂപ തിങ്കളാഴ്ച മുതല്‍ ലഭിക്കും.
ന്യൂഡല്‍ഹി: വനിത ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് 500 രൂപ തിങ്കളാഴ്ച വിതരണം ചെയ്തുതുടങ്ങുമെന്ന് കേന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വിസസ് സെക്രട്ടറി ദേബാഷിഷ് പാണ്ഡ അറിയിച്ചു. ഏപ്രില്‍ മുതല്‍ മൂന്ന് മാസത്തേക്ക് 500 രൂപ വീതം വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മാര്‍ച്ച് 26ന് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചുള്ള രണ്ടാം ഗഡുവാണ് തിങ്കളാഴ്ച നല്‍കുക.
പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിന് കീഴിലുള്ള പി.എം.ജെ.ഡി വനിതാ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലാണ് തുക നിക്ഷേപിക്കുക. തിരക്ക് ഒഴിവാക്കാന്‍ അക്കൗണ്ട് നമ്ബറിെന്റ അവസാന അക്കം അനുസരിച്ച് അഞ്ച് ദിവസങ്ങളിലായാണ് ബാങ്കുകള്‍ തുക നല്‍കുക. ആവശ്യമുള്ളവര്‍ക്ക് എ.ടി.എമ്മുകളെയും സമീപിക്കാമെന്ന് ദേബാഷിഷ് പാണ്ഡ ട്വീറ്റില്‍ പറഞ്ഞു.
0, 1 നമ്പറുകളില്‍ അവസാനിക്കുന്ന അക്കൗണ്ട് ഉടമകള്‍ക്ക് മേയ് നാലിന് തുക നല്‍കും. 2, 3 എന്നിവയില്‍ അവസാനിക്കുന്നവര്‍ക്ക് മെയ് 5 നും 4, 5 സംഖ്യകളില്‍ അവസാനിക്കുന്നവര്‍ക്ക് മേയ് 6നും തുക നല്‍കും. അവസാന അക്കം 6, 7 ഉള്ളവര്‍ക്ക് മേയ് എട്ടിനും 8, 9 ഉള്ളവര്‍ക്ക് േമയ് 11നും പണം നല്‍കും. മേയ് 11 ന് ശേഷം ഗുണഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ഏത് ദിവസവും തുക പിന്‍വലിക്കാമെന്നും അദ്ദേഹം അറിയിച്ചു.