കണ്ണൂരില്‍ പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
കണ്ണൂർ: പള്ളിക്കുന്ന് ജിഎച്ച്എസ്എസിന് മുൻവശം ദേശീയ പാതയിൽ വാഹന പരിശോധനക്കിടെ പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ. ഗോളിത്തട്ടി വീട്ടിൽ കെ എം ഷംസുദ്ദീൻ, കാറ്റെപ്പുനി വീട്ടിൽ അബൂബക്കർ സിദ്ദിക്ക് എന്നിവരെയാണ് പിടികൂടിയത്.
എക്സൈസ് ഇന്‍റലിജൻസിന്‍റെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ലോക്ക് ഡൗണിന്‍റെ മറവിൽ KA 19 AA 0860 നമ്പർ ടാറ്റ സെനോൺ പിക്കപ്പ് വാഹനത്തിലാണ് പുകയില ഉത്പന്നങ്ങൾ കടത്താൻ ശ്രമിച്ചത്.
ഉള്ളി കൊണ്ടുവരുന്നതിന്‍റെ മറവിൽ പ്ളാറ്റ്ഫോമിലെ രഹസ്യ അറയിൽ മംഗലാപുരത്തു നിന്നും കടത്തികൊണ്ടുവന്ന 700 പായ്ക്കറ്റുകളിലായി 12000 ചെറു പാക്കറ്റുകളിലായി ചൈനി കൈനി, കൂൾ ലിപ് തുടങ്ങിയ പുകയില ഉത്പന്നങ്ങൾ സഹിതമാണ് പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടർ എസ് സനിൽ, പ്രിവന്റീവ് ഓഫീസർമാരായ കെ.പി. വിജയൻ, സി വി ദിലീപ് , സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു, വി സതീഷ്, എം വി ശ്യാംരാജ് . , ഡ്രൈവർ പ്രകാശൻ എന്നിവർ റെയിഡിൽ ഉണ്ടായിരുന്നു.