ഉംപുൺ അതിതീവ്ര ചുഴലിക്കാറ്റായി മാറുന്നു: കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

ന്യൂ ഡല്‍ഹി: ഉംപുൺ അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ ഇന്ത്യന്‍ ഇന്ത്യന്‍ തീരം തൊടുമെന്നാണ് നിഗമനം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടേക്കാം.

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

നിലവില്‍ ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റര്‍ തെക്കും പശ്ചിമബംഗാളിന്‍റെ ദിഖയുടെ 1110 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ചുഴലിക്കാറ്റിന്‍റെ സ്ഥാനം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ചുഴലിക്കാറ്റും എത്തുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് പശ്ചിമബംഗാളും ഒഡിഷയും. ജഗത് സിംഗ്പൂരില്‍ നാളെയോടെ കടലോര മേഖലയിലെയും നഗരങ്ങളിലെ ചേരികളിലും താമസിക്കുന്ന എല്ലാവരെയും ഒഴിപ്പിക്കും.

error: Content is protected !!