ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

റായ്​പൂര്‍: ഛത്തീസ്​ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത്​ ജോഗി(74) അന്തരിച്ചു. മകന്‍ അമിത്​ ജോഗിയാണ്​ മരണവിവരം പുറത്ത്​ വിട്ടത്​. കോട്ട എം.എല്‍.എയായ രേണു ജോഗിയാണ്​ ഭാര്യ. കഴിഞ്ഞ മാസം ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ്​ ജോഗിയെ റായ്​പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​​. ആശുപത്രിയിലെത്തിയതിന് ശേഷം അദ്ദേഹം കോമ സ്​റ്റേജിലായിരുന്നു.

സംസ്ഥാനം രൂപീകരിച്ചതിനുശേഷം ഛത്തീസ്ഗഡിലെ ആദ്യത്തെ മുഖ്യമന്ത്രിയായ ജോഗി. 2000 നവംബര്‍ മുതല്‍ 2003 നവംബര്‍ വരെയാണ് കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരുന്നത്.

2014 ല്‍ കാങ്കര്‍ ജില്ലയിലെ അന്തഗഡ് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒത്തുകളി ആരോപിച്ചു ജോഗിയും അമിത് ജോഗിയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും 2016 ല്‍ അദ്ദേഹം കോണ്‍ഗ്രസുമായി പിരിയുകയും ചെയ്തു. പിന്നീട് അദ്ദേഹം സ്വന്തം സംഘടനയായ ജെ.സി.സി (ജെ) രൂപീകരിച്ചു.

error: Content is protected !!