യു​ എ ​ഇ​യി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വി​മാ​ന​ങ്ങ​ൾ പു​റ​പ്പെ​ട്ടു : പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാനൊരുങ്ങി കേരളം

യു​എ​ഇ​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളു​മാ​യു​ള്ള വി​മാ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടു. അ​ബു​ദാ​ബി​യി​ൽ​നി​ന്നും ദു​ബാ​യി​ൽ​നി​ന്നു​മാ​ണ് മ​ല​യാ​ളി​ക​ളു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ പു​റ​പ്പെ​ട്ട​ത്.

അ​ബു​ദാ​ബി​യി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് 177 യാ​ത്ര​ക്കാ​രു​മാ​യി എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ച​ത്. ദു​ബാ​യി​ൽ നി​ന്ന് ക​രി​പ്പൂ​രേ​ക്കു​ള്ള വി​മാ​ന​ത്തിലും 177 പേ​രാ​ണ് ഉ​ള്ള​ത്. യാ​ത്ര​ക്കാ​രി​ൽ ആ​ർ​ക്കും കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇ​ന്നു ഉ​ച്ച​യ്ക്കാ​ണ് ര​ണ്ടു വി​മാ​ന​ങ്ങ​ൾ യു​എ​ഇ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. രാ​ത്രി 9.40ന് ​പ്ര​വാ​സി​ക​ളു​ടെ ആ​ദ്യ സം​ഘം കേ​ര​ള​ത്തി​ലെ​ത്തും. അ​ബു​ദാ​ബി​യി​ൽ​നി​ന്നും കൊ​ച്ചി​യി​ലാ​ണ് ആ​ദ്യ സം​ഘം എ​ത്തു​ന്ന​ത്. ദു​ബാ​യി​ൽ​നി​ന്നു​ള്ള വി​മാ​നം രാ​ത്രി 10.40ന് ​ക​രി​പ്പൂ​രി​ലെ​ത്തും. പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും സംസ്ഥാനത്ത് പൂ​ർ​ത്തി​യാ​യി.

error: Content is protected !!