വാഹനാപകടം : യുവനടൻ ബേസില്‍ ജോര്‍ജടക്കം മൂന്നുപേർ മരിച്ചു

മുവാറ്റുപുഴയ്ക്കടുത്ത് മേക്കടമ്പില്‍ ഉണ്ടായ വാഹനപകടത്തിലാണ് യുവനദാനടക്കം മൂന്ന് പേർ മരിച്ചത് . വാളകം എലവുങ്ങത്തടത്തില്‍ നിധിന്‍ ബാബു, വാളകം എല്ലാല്‍ അശ്വിന്‍ ജോയ്, മേക്കടമ്പ് വാളാംകോട്ട് ബേസില്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്. പൂവളളിയും കുഞ്ഞാടും എന്ന ചിത്രത്തിലെ നായകനാണ് മരിച്ച ബേസില്‍ ജോര്‍ജ്.

കോലഞ്ചേരി ഭാഗത്തുനിന്ന് മുവാറ്റുപുഴയ്ക്ക് പോയ സ്വിഫ്റ്റ് ഡിസൈര്‍ കാറാണ് മേക്കടമ്പ് പള്ളിതാഴെവച്ച് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട വാഹനം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ച് കയറി. ഒന്‍പതു മണിയോടെയാണ് അപകടം.

മരിച്ച മൂന്ന് പേരും കാറില്‍ സഞ്ചരിച്ചവരാണ്. വാളകം സ്വദേശിയും സ്‌നേഹ ഡെക്കറേഷന്‍ ഉടമയുമായ ബാബുവിന്റെ കാറാണ് അപകടത്തില്‍പെട്ടത്. ഡീലക്‌സ് റെസ്റ്റോറന്റിനു സമീപത്തു വച്ചായിരുന്നു അപകടം. മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും അപകടത്തില്‍ പെട്ടു. റെമോന്‍ ഷേക്ക്, അമര്‍ ബീരാന്‍, സാഗര്‍ സെല്‍വകുമാര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളികള്‍.

പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഫയര്‍ ഫോഴ്സും, പോലീസും, നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. കാര്‍ പൂര്‍ണമായും തകര്‍ന്നു.

error: Content is protected !!