തെലങ്കാനയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

കോഴിക്കോട്: തെലങ്കാനയില്‍ വാഹനാപകടത്തില്‍ ഒന്നര വയസുകാരിയുള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു. ബീഹാറില്‍ നിന്ന് കോഴിക്കോട്ടെ വീട്ടിലേക്കുള്ള യാത്രാക്കിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.

കോഴിക്കോട് സ്വദേശി അനീഷ്, മകള്‍ അനാമിക, ഇവര്‍ സഞ്ചരിച്ച വാഹനത്തിന്‍റെ ഡ്രൈവര്‍ മംഗളൂരു സ്വദേശിയും മലയാളിയുമായ സ്റ്റേനി എന്നിവരാണ് മരിച്ചത്. ബിഹാറില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് അപകടം.

ഇവര്‍ സഞ്ചരിച്ച കാര്‍ നിസാമാബാദില്‍ വെച്ച്‌ ട്രക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. കാറിന്‍റെ പിന്‍സീറ്റിലിരുന്ന അനീഷിന്‍റെ ഭാര്യയേയും മൂത്ത കുട്ടിയേയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനീഷിന്‍റെ സഹോദരനും കുടുംബവും ഇവര്‍ക്കൊപ്പം തന്നെ കോഴിക്കോട്ടേക്ക് പുറപ്പെട്ടിരിന്നു. ബിഹാറില്‍ സ്കൂള്‍ അധ്യാപകരാണ് ഇവര്‍.

error: Content is protected !!