നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു :കണ്ണൂരിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ
കണ്ണൂർ :കൂത്തുപറമ്പിലെ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. യൂത്ത് കോൺഗ്രസ് നേതാക്കൾ കണ്ണൂർ പോലീസ് ചീഫിന്റെ ഓഫിസിനുമുന്നിൽ കുത്തിയിരുന്ന് സമരം നടത്തി.പോലീസ് അറസ്റ്റ് ചെയ്‌തു ടൌൺ സ്റ്റേഷനിൽ എത്തിച്ചെങ്കിലും നേതാക്കൾ പ്രതിഷേധം തുടരുകയാണ്.റിജിൽ മാക്കുറ്റി, സുദീപ് ജയിംസ്, ജിനിഷ് ചുള്ളിയാൻ,കമൽ ജിത്ത്, സന്ദീപ് പാണപ്പുഴ എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്
കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നും പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യ, വനിതാ ശിശുക്ഷേമകാര്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കും പ്രമുഖ സംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും പരാതി നല്‍കിയിരുന്നു
അധ്യാപകന്‍ നാലാം ക്ലാസുകാരിയെ സ്കൂളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് മൊഴി. പോക്സോപ്രകാരം കേസെടുത്തിട്ട് 25 ദിവസങ്ങൾ കഴിഞ്ഞിട്ടും പത്മരാജനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പോക്സോപ്രകാരം കേസെടുത്ത പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുന്നതിന് പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളർത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും പരാതിയുണ്ട്..