ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷവും പിന്നിട്ടു. ലോ​ക​വ്യാ​പ​ക​മാ​യി 3217842 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ കാണിക്കുന്നത് . 2,27,784 പേ​ര്‍​ക്കാ​ണ് കോവിഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 9,98,007 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ലോ​ക​ത്താ​കെ 6,317 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മരണപ്പെട്ടത്.

അമേരിക്കയിലും ബ്രിട്ടണിലും മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനുള്ളില്‍ മാത്രം യുഎസില്‍ 2,390 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 61,000 കടന്നു. രോഗികളുടെ എണ്ണം 11 ലക്ഷത്തിലേക്ക് അടുക്കുന്നു. ബ്രിട്ടണില്‍ 24 മണിക്കൂറിനുള്ളില്‍ 795 ജീവനുകള്‍ നഷ്ടമായി. മരണസംഖ്യ 26,097 ആയി വര്‍ധിച്ചു. അതേസമയം വൈറസ് ഏറെനാശം വിതച്ച സ്പെയ്ന്‍, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബുധനാഴ്ച മരണനിരക്ക് 500ല്‍ താഴെയായി കുറഞ്ഞു.

2.3 ലക്ഷം പേര്‍ക്ക് രോഗം പിടിപെട്ട ഇറ്റലിയില്‍ മരണം 27,682 ആയി. സ്പെയ്നില്‍ 24,275 പേരും ഇതുവരെ മരിച്ചു. ഫ്രാന്‍സില്‍ മരണസംഖ്യ 24,000 കടന്നു. ബെല്‍ജിയത്തില്‍ 7501 പേരും ജര്‍മനിയില്‍ 6467 പേരും മരണത്തിന് കീഴടങ്ങി. ഇറാനില്‍ മരണം ആറായിരത്തോട് അടുക്കുന്നു. ബ്രസീലില്‍ 5500 പിന്നിട്ടു. ഇന്ത്യയില്‍ കോവിഡ് മരണം 1000 കടന്നു.

​ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് വ്യാപനത്തില്‍ ശമനമില്ല. സൗദി അറേബ്യയില്‍ 21,402 പേര്‍ക്ക് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. 157 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. യുഎഇയില്‍ 11,929 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്, ഇതില്‍ 98 പേരുടെ ജീവന്‍ രോ​ഗം കവര്‍ന്നെടുത്തു.

അതേസമയം ലോകത്താകെ രോഗം ഭേദമായവരുടെ എണ്ണം പത്ത് ലക്ഷത്തിനടുത്തെത്തി. രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ സ്പെയ്നാണ് മുന്നില്‍. 1.32 ലക്ഷം രോഗികള്‍ സ്പെയ്നില്‍ രോഗമുക്തരായി ആശുപത്രി വിട്ടു. യുഎസിലും ജര്‍മനിയിലും ചികില്‍സയിലിരുന്ന 1.20 ലക്ഷം ആളുകള്‍ക്ക് രോഗം ഭേദപ്പെട്ടു. വിവിധ രാജ്യങ്ങളിലായി ചികില്‍സയിലുള്ള 60000ത്തോളം രോഗികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

error: Content is protected !!