ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. കക്ഷിനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മോദി ഇക്കാര്യം അറിയിച്ചത്. ലോക്ക്ഡൗണ്‍ നീട്ടുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.

നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടി വരും. നാലാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടാനാണ് ആലോചന നടക്കുന്നത്. ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് നീക്കില്ലെന്നും ചില പ്രദേശങ്ങളില്‍ല്‍ ഇളവ് നല്‍കുമെന്നും അദ്ദേഹം കക്ഷി നേതാക്കളെ അറിയിച്ചു.

error: Content is protected !!