കളമശ്ശേരി മെഡിക്കല്‍ കോളേജ് വികസിപ്പിച്ചെടുത്ത കിയോസ്‌കുകള്‍ തമിഴ്‌നാട്ടിലേക്ക് അയച്ചു തുടങ്ങി

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജ് വികസിപ്പിച്ച വിസ്‌ക് അഥവാ വാക്ക് ഇന്‍ സാംപിള്‍ കിയോസ്‌ക് തമിഴ്‌നാട്ടിലേക്ക് അയച്ചു തുടങ്ങി. കൊവിഡ് പരിശോധനയ്ക്ക് സാംപിള്‍ ശേഖരിക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഭീഷണി ഉണ്ടാകാതിരിക്കാന്‍ വികസിപ്പിച്ച സംവിധാനമാണ് ഇത്.

തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം ക്രമാതീതമായ വര്‍ദ്ധിച്ചതോടെ വിസ്ക്കുകള്‍ എത്തിച്ച്‌ പരിശോധന വ്യാപകമാക്കാനാണ് ആലോചന.

കൊവിഡ് ലക്ഷണങ്ങള്‍ ഉള്ള ആളുകളുടെ സാംപിള്‍ ശേഖരിക്കുമ്പോള്‍ വില കൂടിയ പിപിഇ കിറ്റ് ഒഴിവാക്കാനാണ് പുതിയ സംവിധാനമായ വിസ്ക് വിസകിപ്പിച്ചത്.

ഈ കിയോസ്ക്കുകളില്‍ സാംപിള്‍ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷക്കാവശ്യമായ സംവിധാനങ്ങളെല്ലമുണ്ട്. കുറഞ്ഞ സമയം കൊണ്ട് സാംപിള്‍ ശേഖരിക്കുകയും ചെയ്യാം.

error: Content is protected !!