ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ കാ​ള​യ്ക്ക് അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​ന്‍ തെ​രു​വി​ലി​റങ്ങി: ത​മി​ഴ്‌​നാ​ട്ടി​ല്‍ 3,000 പേ​ര്‍​ക്കെ​തി​രെ കേ​സ്

മ​ധു​ര: ത​മി​ഴ്‌​നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ ജെ​ല്ലി​ക്കെ​ട്ട് കാ​ള​യ്ക്ക് അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​ന്‍ ആയിരക​ണ​ക്കി​നാ​ളു​ക​ള്‍ തടിച്ചുകൂടിയ സംഭവത്തില്‍ 3000 പേര്‍ക്കെതിരെ കേസ്.

മ​ധു​ര​യി​ലെ മ​ധു​വ​ര്‍​പ്പെ​ട്ടി എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം നടന്നത്. നി​ര​വ​ധി ജെ​ല്ലി​ക്കെ​ട്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ സ​മ്മാ​നം നേ​ടി​യി​ട്ടു​ള്ള കാളയാണ് ചത്തത്.

ത​മി​ഴ്‌​നാ​ട്ടി​ലെ പ​ര​മ്ബ​രാ​ഗ​ത രീ​തി​യി​ല്‍ വെ​ടി​ക്കെ​ട്ടു​ള്‍​പ്പ​ടെ​യു​ള്ള ആ​ഘോ​ഷം ന​ട​ത്തി​യാ​ണ് ആ​ളു​ക​ള്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ച​ത്. നി​യ​മം ലം​ഘി​ച്ച​തി​ന് പോ​ലീ​സ് 3,000 പേ​ര്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്ട്ര​ര്‍ ചെ​യ്തു. അ​തേ​സ​മ​യം ത​മി​ഴ്‌​നാ​ട്ടി​ല്‍ 1,242 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 14 പേ​ര്‍ മ​രി​ച്ചു.

error: Content is protected !!