വയനാട്ടിൽ 2 കാട്ടുപോത്തുകൾ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു

വയനാട് : വയനാട്ടിൽ 2 കാട്ടുപോത്തുകൾ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണു. ഒന്ന് ചത്തു. വനംവകുപ്പും പൊലീസും അഗ്നിശമന വിഭാഗവും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഒന്നിനെ ജീവനോടെ പുറത്തെടുക്കാനായത്. ഇതിന്റെ നിലയും ഗുരുതരമാണ്.

 

മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കുഞ്ഞോം കൂടാരംകുന്ന് കല്ലറ ഗോപാലന്റെ വീട്ടുകിണറിലാണ് രണ്ട് കാട്ടുപോത്തുകൾ വീണത്.

error: Content is protected !!