ഒരാനപ്പുറത്ത് പൂരം വേണമെന്ന് ആവശ്യം: അനുമതി നിഷേധിച്ച്‌ ജില്ലാ കളക്ടര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം ഒരു ആനയെ ഉപയോഗിച്ച്‌ നടത്താന്‍ അനുമതി നല്‍കണമെന്ന പാറമേക്കാവ് ദേവസ്വത്തിന്റെ ആവശ്യം ജില്ലാ കളക്ടര്‍ തള്ളി. അഞ്ച് ആളുകളെ മാത്രം ഉപയോഗിച്ച്‌ ഒരാനപ്പുറത്ത് പൂരം നടത്തണമെന്ന ആവശ്യമാണ് തള്ളിയത്.

ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകള്‍ മാത്രമായി ചുരുക്കി പൂരം നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. മുന്‍പ് പൂരം മുടങ്ങിയപ്പോഴും ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്‍റെ വിശദീകരണം. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കില്ല. കൊവിഡ് മുക്തമായ ജില്ല എന്ന പരിഗണനയുടെ പുറത്ത് ഇളവ് വേണമെന്നും ദേവസ്വം ആവശ്യപ്പെട്ടിരുന്നു .

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ അടക്കം കര്‍ശന നിബന്ധനകള്‍ നിലനില്‍ക്കെ തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താനാണ് അധികൃതരുടെ തീരുമാനം. ആളും ആരവവും ഇല്ലാതെയാണ് ഇത്തവണ പൂരം കൊടിയേറിയത്. പാറമേക്കാവിലും തിരുവമ്ബാടിയിലും ചടങ്ങ് മാത്രമായാണ് കൊടിയേറ്റം നടത്തിയത്. ആദ്യ കൊടിയേറ്റം നടന്നത് തിരുവമ്ബാടിയിലാണ്. ആദ്യം ഭൂമിപൂജ നടന്നു. അതിന് ശേഷം പൂജിച്ച കൊടി കൂറ നേരത്തെ തയ്യാറാക്കിയ കൊടിമരത്തില്‍ കയറ്റി. 5 പേര്‍ മാത്രമേ അകത്ത് ഉണ്ടായിരുന്നുള്ളൂ.

error: Content is protected !!