കണ്ണൂർ മാർക്കറ്റിലെ മൂന്ന് കടകളിൽ തീപിടുത്തം

കണ്ണൂർ മാർക്കറ്റിലെ മൂന്ന് കടകളിൽ തീപിടുത്തം. എംഎ റോഡിന് സമീപത്തെ മൂന്ന് കടകളിൽ ഇന്ന് (25 :04 :2020 ) വൈകിട്ട് ആറുമണിയോടെയാണ് തീ പടർന്ന് പിടിച്ചത്. തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ മാർക്കറ്റിൽ ഉണ്ടായിരുന്ന ആളുകൾ തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തീ മറ്റു കടകളിലേക്കും പടരാൻ തുടങ്ങിയതയോടെ നാട്ടുകാർ പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. ഒരു ചെരിപ്പ് കട, റെഡിമെയ്ഡ് ഷോപ്പ് ,മറ്റൊരു കടയുമാണ് കത്തി നശിച്ചത്.

കണ്ണൂരിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത് . ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണം. ലോക്ക് ഡൗൺ ആയതിനാൽ കടകളിൽ ജീവനക്കാർ ആരും ഇല്ലാത്തതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു.

error: Content is protected !!