കണ്ണൂർ ജില്ലയിൽ സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണത്തിനു തയ്യാറായി : ആദ്യ ദിവസം ട്രൈബൽ മേഖലയിൽ വിതരണം ചെയ്യും

കണ്ണൂർ : ജില്ലയിൽ സപ്ലൈകോ സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണത്തിനു തയ്യാറായി . ട്രൈബൽ മേഖലകളിലെ റേഷൻ കടകളിൽ എ എ വൈ കുടുംബങ്ങൾക്കുള്ള ഭക്ഷ്യ സാധന കിറ്റുകളാണ് ആദ്യ ദിവസം വിതരണം ചെയ്യുക. നാളെ (വ്യാഴാഴ്ച്ച) ഉച്ചയോടെ ഇവ റേഷൻ കടകളിൽ എത്തിക്കും.

ബാക്കി എ എ വൈ കാർഡുകൾക്കുള്ള കിറ്റുകൾ തുടർന്നുള്ള ദിവസങ്ങളിൽ വിതരണത്തിനെത്തും . ഇതിനു ശേഷം മുൻഗണനാ കാർഡുകാർക്കും മറ്റു വിഭാഗങ്ങൾക്കും ഭക്ഷ്യ കിറ്റുകൾ നൽകുന്നതിനും ക്രമീകരണങ്ങൾ പൂർത്തിയായതായി സപ്ലൈകോ അറിയിച്ചു.

error: Content is protected !!