എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: തീരുമാനം ലോക്ക് ഡൗണിന് ശേഷമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് മുടങ്ങിയ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ചായിരിക്കും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.
കൊവിഡില്‍ അക്കാദമിക് കലണ്ടറാകെ താളം തെറ്റിയിരുന്നു. പരീക്ഷകളെല്ലാം തീര്‍ന്ന് മധ്യവേനവലധിയും മൂല്യനിര്‍ണ്ണയവും തുടങ്ങേണ്ട സമയത്ത് എസ്‌എസ്‌എല്‍സിക്കും പ്ലസ്ടുവിനും മൂന്ന് പരീക്ഷകളാണ് ബാക്കിയുള്ളത്.
കൊവിഡ് മൂലം സിബിഎസ്‌ഇ പരീക്ഷമാറ്റിയിട്ടും കേരളം ഒരു ദിവസം കൂടി പരീക്ഷ നടത്തിയിരുന്നു. പിന്നെയാണ് എല്ലാം നീട്ടിവെച്ചത്. ലോക്ക് ഡൗണിലെ ഇളവനുസരിച്ച് മാത്രമാണ് ഇനി തീരുമാനം ഉണ്ടാകുക.
