കര്‍ശന ഉപാധികളോടെ സ്പ്രിന്‍ക്ലര്‍ കരാറിന് ഹൈക്കോടതി അനുമതി നല്കി.
കൊച്ചി: കോവിഡ് രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡേറ്റകളുടെ രഹസ്യാത്മകത ഉറപ്പാക്കിയതിനുശേഷമേ സ്പ്രിങ്ക്ളറിനു കൈമാറാന്‍ പാടുള്ളൂവെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്പ്രിങ്ക്ളർ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
സ്വകാര്യതാ ലംഘനം ഉണ്ടായാൽ സ്പ്രിങ്ക്ളറിനെ വിലക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്പ്രിങ്ക്ളർ ലോകത്ത് ഒരിടത്തും ആർക്കും ഒരു വിവരവും കൈമാറരുത്. കരാർ കാലാവധി കഴിഞ്ഞാൽ സ്പ്രിങ്ക്ളർ ഡാറ്റ സർക്കാരിന് തിരിച്ചുനൽകണം. സ്പ്രിങ്ക്ളറിന്റെ കൈവശമുള്ള സെക്കൻഡറി ഡേറ്റ ഡിലീറ്റ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
സ്പ്രിങ്ക്ളർ നേരിട്ടോ അല്ലാതെയോ വിവരങ്ങൾ വെളിപ്പെടുത്തരുത്. മൂന്നാഴ്ചയ്ക്കുശേഷം കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും
കേരള സർക്കാരിന്റെ പേരോ സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നമോ സ്പ്രിങ്ക്ളർ ഒരു കാരണവശാലും പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല. സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ പല നടപടികളോടും യോജിപ്പില്ല. സാധാരണ ഗതിയില്‍ കോടതി ഇടപെടുമായിരുന്നു. എന്നാല്‍ കോവിഡിനെതിരെ യുദ്ധം നടക്കുമ്പോള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.