എല്ലില്ലാത്ത നാവു കൊണ്ട് തന്‍റെ മുട്ടിന്‍ കാലിന്‍റെ ബലം ആരും അളക്കണ്ട: പി ശ്രീരാമകൃഷ്ണന്‍

തിരൂര്‍: മുഖ്യമന്ത്രിയെ കണ്ടാല്‍ സ്പീക്കറുടെ മുട്ടിടിയ്ക്കുമെന്നും വിജിലന്‍സിന് അന്വേഷണ അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരമാണന്നുമുള്ള കെഎം ഷാജി എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍ പി ശ്രീരമാ കൃഷ്ണന്‍ രംഗത്ത്. കേസിന്റെ ഗുണദോഷത്തെ കുറിച്ചോ മികവിനെ കുറിച്ചോ പരിശോധിക്കേണ്ട ബാധ്യതയോ ഉത്തരവാദിത്വമോ സ്പീക്കര്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിയമത്തെ നിയമത്തിന്റെ വഴിക്ക് പോകാന്‍ അനുവദിക്കുകയാണ് വേണ്ടത്. നാവിന് എല്ലില്ലാ എന്നുള്ളത് കൊണ്ട് എന്തും വിളിച്ചു പറയുന്ന രീതി താന്‍ സ്വീകരിക്കാറില്ല. എല്ലില്ലാത്ത നാവു കൊണ്ട് തന്റെ മുട്ടിന്‍കാലിന്റെ ബലം ആരും അളക്കണ്ട എന്നും താനാ സംസ്‌കാരം പഠിച്ചിട്ടില്ലെന്നും സ്പീക്കര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

സ്പീക്കറുടെ നടപടികളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ആശാസ്യമല്ല. അത് സഭയോടുള്ള അവഗണനയാണെന്നും ഇത്തരം സമീപനം ബാലിശവും അപക്വവുമാണെന്നും കെഎം ഷാജിയുടെ പേരെടുത്തു പറയാതെ സ്പീക്കര്‍ വിമര്‍ശനം ഉന്നയിച്ചു.

error: Content is protected !!