രണ്ടുമാസത്തോളം കടലില്‍ കുടുങ്ങി: 24 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ പട്ടിണി കിടന്ന് മരിച്ചു

ധാക്ക: ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നങ്കൂരമിട്ടിരുന്ന കപ്പലില്‍ അകപ്പെട്ട 24 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ വിശന്നു മരിച്ചു. 382 പേരെ ബംഗ്ലാദേശ്​ തീര രക്ഷാസേന രക്ഷപ്പെടുത്തി.

കൊവിഡ് ഭീഷണിയെ തുടര്‍ന്ന്‍ മലേഷ്യയിലേക്ക് പോകാന്‍ സാധിക്കാതെ കപ്പല്‍ ബംഗ്ലാദേശ് സമുദ്രാതിര്‍ത്തിയില്‍ കഴിഞ്ഞ രണ്ട് മാസമായി നങ്കുരമിട്ടിരിക്കുകയായിരുന്നു.

382 അഭയാര്‍ഥികളേയും അയല്‍രാജ്യമായ മ്യാന്‍മറിലേക്ക്​ അയക്കാമെന്ന തീരുമാനത്തിലാണ്​ സര്‍ക്കാര്‍ എത്തിയതെന്ന്​ അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ ബംഗ്ലാദേശില്‍ നിന്ന്​ യാത്ര തിരിച്ചവരാണോ അതോ മ്യാന്‍മറില്‍ നിന്ന്​ പോയവരാണോ എന്ന കാര്യം വ്യക്തമല്ല. ഇവരെ തെക്​നാഫിനു സമീപത്തെ കടല്‍ത്തീരത്ത്​ എത്തിച്ചിരിക്കുകയാണ്​. ഇവരില്‍ കോവിഡ്​ വൈറസ്​ ബാധിതര്‍ ഉണ്ടോ എന്ന സംശയത്തില്‍ ചോദ്യം ​ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന്​ തീര രക്ഷാസേന വക്താവ്​ ലഫ്​റ്റ്​നന്‍റ്​ ഷാ സിയ റഹ്​മാന്‍ പറഞ്ഞു.

ലക്ഷത്തോളം റോഹിങ്ക്യന്‍ മുസ്​ലിംകള്‍ 2017ല്‍​ മ്യാന്‍മറില്‍ നിന്ന്​ വംശീയ അതിക്രമത്തെ തുടര്‍ന്ന്​ ബംഗ്ലാദേശിലേക്ക്​ പലായനം ചെയ്​തിരുന്നു​. ഇതില്‍ പലരും ബംഗ്ലാദേശില്‍ മ്യാന്‍മര്‍ അതിര്‍ത്തിയോട്​ ചേര്‍ന്ന സ്ഥലത്ത്​ അഭയാര്‍ഥി ക്യാമ്ബുകളില്‍ ജീവിക്കുകയാണ്​.

error: Content is protected !!