തലശ്ശേരിയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് രോഗി മരിച്ചു

കണ്ണൂർ : തലശ്ശേരിയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് രോഗി മരിച്ചു.ഈസ്റ്റ് വെള്ളായി സ്വദേശിനിയായ യശോദ (65) ആണ് മരിച്ചത്.ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.ആംബുലൻസ് ലോറിയുമായി കൂട്ടിയിടിചാണ് അപകടം ഉണ്ടായത്.കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

ഇന്നു രാവിലെ ആറോടെയായിരുന്നു സംഭവം. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടെ ആശുപത്രിയിമുക്ക് യശോദയുമായി പോവുകയായിരുന്ന ആംബുലന്‍സാണ് തലശ്ശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപം എതിരേ വന്ന ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സ് ഡ്രൈവര്‍ കുറ്റിയാട്ടൂര്‍ സ്വദേശി ഷിജിന്‍ മുകുന്ദനെ (28) പരുക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!