ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ​ മ​ല​യാ​ളി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ ഇന്ന് മു​ത​ല്‍ ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി ​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ ഇന്ന് വൈ​കു​ന്നേ​രം മു​ത​ല്‍ ആ​രം​ഭി​ക്കും . നോ​ര്‍​ക്ക​യു​ടെ www.registernorkaroots.com എ​ന്ന വെ​ബ്സൈ​റ്റി​ലൂടെയാണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്. കേരളത്തിലെത്തുമ്പോള്‍ ആവശ്യമായ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനാണ് ഇത്.

ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവര്‍, കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും തിയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, ജോലി നഷ്ടപ്പെട്ടവര്‍, തീര്‍ത്ഥാടനത്തിന് പോയവര്‍, കൃഷിപ്പണിക്ക് പോയവര്‍, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍, ലോക്ക് ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാര്‍ത്ഥികള്‍, റിട്ടയര്‍ ചെയ്തവര്‍ എന്നിവര്‍ക്കാവും ആദ്യ പരിഗണന.

അതേസമയം, പ്രവാസികള്‍ക്കായുള്ള രജിസ്‌ട്രേഷനും തുടരുകയാണ്. വിദേശ മലയാളികള്‍ നാട്ടിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷനില്‍ 150ല്‍ പരം രാജ്യങ്ങളില്‍ നിന്നായി ഇന്നലെ വൈകിട്ട് വരെ ചൊവ്വാഴ്ച വരെ ആകെ 2,76,700 പേരാണ് രജിസ്റ്റര്‍ ചെയ്തത്.

error: Content is protected !!