രാജ്യത്തെ സാമ്പത്തിക നില വി​ല​യി​രു​ത്തി റിസര്‍വ് ബാങ്ക് ഗ​വ​ര്‍​ണ​ര്‍: റിവേഴ്‍സ് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു

മും​ബൈ: രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​വ​രി​ക​യാ​ണെ​ന്ന് ആ​ര്‍​ബി​ഐ ഗ​വ​ര്‍​ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സ്. സാ​ഹ​ച​ര്യ​ങ്ങ​ള്‍ ആ​ര്‍​ബി​ഐ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ എ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

1931ലെ മഹാമാന്ദ്യത്തിന്​ സമാനമായ സാഹചര്യമാണ്​ നിലവിലുള്ളതെന്ന്​ അന്തരാഷ്​ട്ര നാണ്യനിധി വ്യക്തമാക്കിയിരുന്നു. വലിയ മാന്ദ്യമുണ്ടാകുമെന്നാണ്​ ഐ.എം.എഫി​​​​ന്‍റെ മുന്നറിയിപ്പ്​.

റിവേഴ്​സ്​ റി​പ്പോ നിരക്ക്​​ നാലില്‍ നിന്ന്​ 3.75 ശതമാനമായി കുറച്ചു. ​സംസ്​ഥാനങ്ങള്‍ക്ക്​ 60 ശതമാനം തുക ദൈന്യംദിന ചിലവുകള്‍ക്കായി മുന്‍കൂറായി പിന്‍വലിക്കാം. മൂലധന സഹായമായി നബാര്‍ഡിന്​ 25000 കോടി, ഹൗസിങ് ബാങ്കിന്​ 10000 കോടി, സിഡ്​ബിക്ക്​ 15,000 ​കോടി രൂപയും അനുവദിച്ചു. ചെറുകിട, ഇടത്തര ബാങ്കിങ്​ സ്​ഥാപനങ്ങള്‍ക്ക്​ കുറഞ്ഞ പലിശക്ക്​ പണം ലഭ്യമാക്കും. ഇതിനായി 5000 കോടി കേന്ദ്രബാങ്ക്​ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്താകമാനം സാമ്ബത്തിക മാന്ദ്യത്തിന്​ സാധ്യതയുണ്ടാകും. ഉത്​പാദന​ സേവന മേഖലയില്‍ കോവിഡ്​ സാഹച​ര്യത്തില്‍ വലിയ നഷ്​ടമുണ്ടായി. സ്​ഥിതിഗതികള്‍ സസൂക്ഷ്​മം വിലയിരിത്തുന്നുണ്ട്​. അതി​​​ന്‍റെ ഭാഗമായി കേന്ദ്രബാങ്ക്​​ നിരവധി പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിവന്നതായും ആര്‍.ബി.ഐ ഗവര്‍ണര്‍ വ്യക്തമാക്കി.

കോവിഡിന്​ ശേഷം ഇന്ത്യന്‍ സമ്ബദ്​ വ്യവസ്​ഥ​ക്ക്​ വേഗം തിരിച്ചുവരാന്‍ കഴിയും. ഇന്ത്യ 1.9 ശതമാനം വളര്‍ച്ച നേടും. മാര്‍ച്ച്‌​ 27 വരെ വിപണിയിലേക്ക്​ ജി.ഡി.പിയുടെ 3.2 ശതമാനം എത്തിക്കാന്‍ സാധിച്ചു ലോക്​ഡൗണ്‍ വിപണിയിലേക്കുള്ള പണമൊഴുക്കിനെ ബാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡി​നോട്​ പൊരുതുന്നതിനായി വിവിധ മേഖലകളിലെ ജീവനക്കാര്‍ വീട്ടിലിരുന്ന്​ ​ജോലിചെയ്യുന്ന സാഹചര്യമാണ്​ നിലവിലുള്ളത്​. ഡോക്​ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുകാര്‍ തുടങ്ങി കോവിഡിനെതിരെ മുന്‍നിരയില്‍നിന്ന്​ പ്രവര്‍ത്തിക്കുന്നവര്‍ക്ക്​ ആദരവ്​ അര്‍പ്പിക്കുന്നതായും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.

error: Content is protected !!