സ്പ്രിംഗ്ളര്‍ വിവാദം: മു​ഖ്യ​പ്ര​തി മു​ഖ്യ​മ​ന്ത്രിയെന്ന് രമേശ് ചെ​ന്നി​ത്ത​ല

തിരുവനന്തപുരം: സ്​പ്രിംഗ്​ളര്‍ ഇടപാടില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്​ കുറ്റസമ്മതമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തില്‍ ഐ.ടി വകുപ്പ്​ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ്​ ഒന്നാംപ്രതിയെന്ന് ചെന്നിത്തല. ഈ കരാറില്‍ ഒരു നടപടിക്രമം പോലും സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ഒരു ചട്ടവും കരാറിലില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി തന്നിഷ്ടപ്രകാരമാണ് ഇങ്ങനെയൊരു കരാറുറപ്പിച്ചിരിക്കുന്നത്. മന്ത്രിസഭയുമായി കൂടിയാലോചിക്കാതെയാണ് കരാര്‍ നടപ്പിലാക്കിയത്. ഈ കരാര്‍ സംബന്ധിച്ച്‌ ഒരു ഫയല്‍പോലുമില്ല. വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെ മുഖ്യമന്ത്രി ശരിവയ്ക്കുന്നു. ഇത് അഴിമതി മാത്രമല്ല, കടുത്ത ജനവഞ്ചനകൂടിയാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഒരു വ്യക്തിയുടെ വിവരങ്ങള്‍ക്ക് പതിനായിരം രൂപക്കാണ് വിലയുറപ്പിച്ചിരിക്കുന്നത്. സ്പ്രിംഗ്ളര്‍ കമ്ബനിക്കെതിരേയുള്ളത് നിസാരമായ കേസല്ല, ഗുരുതരമായതാണ്. ഡാറ്റാ തട്ടിപ്പില്‍ കേസ് നേരിടുന്ന കമ്ബനിയാണിത്. അവരുടെ പൂര്‍വകാല ചരിത്രം സര്‍ക്കാര്‍ പരിശോധിച്ചില്ല. നേരത്തെ റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങളും കമ്ബനിക്ക് കൈമാറിയിരുന്നു. ഇന്ത്യയില്‍ ഈ കമ്ബനിക്കെതിരേ നിയമനടപടി സാധ്യമല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം എല്ലാ രേഖകളും പരസ്യമാക്കി സര്‍ക്കാര്‍ രംഗത്തെത്തിരുന്നു. വിവരങ്ങളുടെ അന്തിമ അവകാശം പൗരനാണെന്നു വിശദീകരിച്ചായിരുന്നു സര്‍ക്കാര്‍ രേഖകള്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ചെന്നിത്തല പുതിയ ആരോപണങ്ങളുമായി എത്തിയത്.

error: Content is protected !!