കൊവിഡ് പ്രതിരോധത്തില്‍ കേരളം മാതൃക: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ കേരളം മാതൃകയെന്ന് രാഹുല്‍ ഗാന്ധി. സംസ്ഥാനം നടത്തിയത് ഏറ്റവും മികച്ച പ്രവര്‍ത്തനമാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി കേരളത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്.

കൊവിഡിനെ നേരിടാന്‍ ലോക്ക് ഡൗണ്‍ മാത്രമല്ല പരിഹാരമെന്നും പരിശോധന വ്യാപകമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ആവശ്യത്തിന് പരിശോധന നടത്തുന്നില്ല. പരിശോധന തന്ത്രപരമായി നടത്തണം. വയനാട്ടില്‍ ഇത് വിജയകരമായി നടപ്പാക്കിയെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തണമെന്നും രാഹുല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

error: Content is protected !!