കണ്ണൂരിലെ ഗ്രാമീണ റോഡുകളെല്ലാം അടച്ചു : നടപടി കടുപ്പിച്ച് പോലീസ്

കണ്ണൂർ : കണ്ണൂരിലെ ഗ്രാമീണ റോഡുകളെല്ലാം അടച്ചു. രോഗവ്യാപനം തടയുന്നതിൻറെ ഭാഗമായാണ് പോലീസ് നടപടി.റെഡ് സോണിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിലും അല്ലാത്തയിടങ്ങളിലും പോലീസ് ചെറുറോഡുകളടക്കം അടച്ചിട്ടുണ്ട് .കണ്ണൂർ അഴീക്കോട് നിന്ന് കണ്ണൂർ നഗരത്തിലേക്കുള്ള പ്രധാന പാത പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു . അഴീക്കൽ കണ്ണൂർ റോഡിൽ മണലിൽ ആണ് ടൌൺ പോലീസ് റോഡ് അടച്ചത് .

മുണ്ടയാട്,ചൊവ്വ ,വാരം,പള്ളിക്കുന്ന്,ചക്കരക്കൽ, തുടങ്ങി ജില്ലയുടെ വിവിധ ഇടങ്ങളിൽ പോലീസ് റോഡുകളെല്ലാം രണ്ട് ദിവസങ്ങളിലായി പോലീസ് അടച്ചിരുന്നു.വരും ദിവസങ്ങളിലും നടപടി തുടരും. ലോക്ക് ഡൗൺ നിർദേശങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

error: Content is protected !!