രാജ്യത്ത് വിമാന സർവ്വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു

ന്യൂഡല്‍ഹി : രാജ്യത്ത് വിമാന സര്‍വ്വീസുകള്‍ തുടങ്ങുന്ന തീയതിയില്‍ തീരുമാനമെടുക്കുന്നത് പ്രധാമന്ത്രിക്ക് വിട്ടു. മേയ് പതിനഞ്ചിന് ശേഷം സര്‍വ്വീസ് തുടങ്ങാനാകുമോ എന്ന് പ്രധാനമന്ത്രിയുടെഓഫീസ് പരിശോധിക്കും. സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെ ബുക്കിംഗ് തുടങ്ങരുതെന്ന് വ്യോമയാന മന്ത്രി വിമാന കമ്ബനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

വിമാന സര്‍വ്വീസ് വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. മെയ് നാല് മുതല്‍ ആഭ്യന്തര സര്‍വ്വീസിനുള്ള ബുക്കിംഗ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചതിന് പിന്നാലെയായിരുന്നു വ്യോമയാന മന്ത്രിയുടെ വിശദീകരണം.

error: Content is protected !!